പെട്ടിയെടുപ്പുകാരൻ കെസി, ഒത്തുതീർപ്പു താക്കോൽകാരൻ ആർസി, എടുത്തു ചാട്ടക്കാരൻ വിഡി- ലക്ഷണമൊത്തവരൊന്നുമില്ലേടേയ് കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ?

പെട്ടിയെടുപ്പുകാരൻ കെസി, ഒത്തുതീർപ്പു താക്കോൽകാരൻ ആർസി, എടുത്തു ചാട്ടക്കാരൻ വിഡി- ലക്ഷണമൊത്തവരൊന്നുമില്ലേടേയ് കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ?
May 8, 2026 06:31 AM | By PointViews Editor

ലക്ഷം പേരുകൾ ഉണ്ടെന്നാകിലും ലക്ഷണമൊത്തവർ ഒന്നോ രണ്ടോ എന്നൊരു നാട്ടു മൊഴി കേരളത്തിലുണ്ടെങ്കിൽ ഏത് പ്രസ്ഥാനത്തിലും ഏത് സ്ഥാനത്തിനും യോഗ്യതയുള്ളവരും ലക്ഷണമൊത്തവരും ധാരാളമുള്ള പ്രദേശമാണ് കേരളം. പക്ഷെ 63 എം എൽ എമാരേ കൈ ചിഹ്നത്തിലും മൂന്ന് പുലികളെ സ്വതന്ത്ര ചിഹ്നത്തിലും ജയിപ്പിച്ച് കൈയിൽ വച്ച് കൊടുത്തിട്ടും സമയബന്ധിതമായി ഒരു മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ കോൺഗ്രസിന് പറ്റുന്നില്ല. എന്നാൽ ലവൻമാർ ഒന്ന് കൂറുമാറി ബിജെപിയിലോ സിപിഎമ്മിലോചേർന്ന് നോക്കൂ, വെറും 10 മിനിട്ടു കൊണ്ട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ വരെ നടന്നിരിക്കും. അതാണ് സ്ഥിതി. ചുമ്മാതല്ല ഓരോ സംസ്ഥാനങ്ങളായി ബിജെപി പിടുങ്ങിയെടുക്കുന്നത്. സ്ഥാനങ്ങൾക്ക് സ്വയം യോഗ്യതയും പ്രഖ്യാപിച്ച് ഇറങ്ങുന്ന വെറും പൗഡർ കുട്ടപ്പൻമാരാണ് പാർട്ടി നേരിടുന്ന പ്രധാന ശാപം. ഇവിടെ കുറവനും കുറത്തിയും കളിക്കുന്ന ഇവൻമാരൊക്കെ സിപിഎമ്മിലോ ബിജെപിയിലോ പോയാൽ പട്ടികളെക്കാൾ കഷ്ടമായി എന്തും നക്കിത്തിന്ന് വാലാട്ടി അച്ചടക്കമുള്ള അടിമകളായി എന്തി വലിയൻ ഇവറ്റകൾക്ക് ഒരു നാണവും മാനവും ഇല്ല. കെ.വി.തോമസ്, പത്മജ വേണുഗോപാൽ, ആൻ്റണി പുത്രൻ അനിൻ, പഴയ കെപിസിസി സെക്രട്ടറി അനിൽ കുമാർ, പിന്നെ ഡോ സരിൻ തുടങ്ങിയവരേ നോക്കൂ, സിപിഎമ്മിൻ പോയവർ ഏകെജി സെൻ്ററ്റലേയും ബിജെപിയിൽ പോയവർ മാരാർജി ഭവനിലെയും ടോയ്ലറ്റ് ഒച്ചയോ ബഹളമോ കൂടാതെ നിശബ്ദം കഴുകി കൊടുത്ത് കിട്ടുന്നതും നക്കിത്തിന് കഴിഞ്ഞോളും. പക്ഷെ കോൺഗ്രസിലാണെങ്കിൽ ഞാൻ, ഞാൻ, ഞാൻ എന്നും പറഞ്ഞ് കിടപിടികൂടി നാട്ടുകാരേക്കൊണ്ട് പറയിപ്പിച്ചു നടക്കും. തെണ്ടിപ്പട്ടിക്ക് റോഡരികിൽ കിടന്ന ഒണക്ക മത്തി പൊതിയോടെ കിട്ടിയ പോലെ! ഇപ്പാൾ സിപിഎമ്മിനാണ് ഭൂരിപക്ഷം കിട്ടിയതെങ്കിൽ പിണറായി വിജയൻ എന്ന് ജനം തെറ്റിദ്ധരിച്ചു വിളിച്ചു വരുന്ന ആലക്കാടൻ വിജയൻ എന്ന മുണ്ടയിൽ വിജയനെ തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് കഴിഞ്ഞ് ക്ലിഫ് ഹൗസിലെത്തി ബിരിയാണി ചെമ്പ് 10 എണ്ണമെങ്കിലും കടത്തിയിട്ടുണ്ടാകും.

പക്ഷെ ജനകീയ ജനാധിപത്യവാദികളായ കോൺഗ്രസുകാർ ഗ്രൂപ്പും ഗ്രൂപ്പുകളിയും കൊണ്ട് പാർട്ടിയെ നശിപ്പിക്കുകയാണ്. ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തിൻ്റെ പേരിൽ നടക്കുന്നതും പാർട്ടിക്ക് ഗുണകരമല്ല. മുഖ്യമന്ത്രി സ്ഥാനത്തിന് രംഗത്തുള്ള മൂന്ന് പേരെയും ഒന്നു വിലയിരുത്താം. തമ്മിൽ ഭേതം വി.ഡി.സതീശൻ തന്നെയാണ് എന്ന മുൻകൂർ സൂചനയോടെ പറയാം.

വി.ഡി.സതീശൻ സമീപകാലത്ത് രംഗത്തെത്തിയ ഒരു നേതാവാണ്. എറണാകുളം ജില്ലയിൽ അറിയപ്പെടുന്ന നേതാവായിരുന്നെങ്കിലും കേരളമാകെ അറിയപ്പെട്ടു തുടങ്ങിയിട്ട് ഒരു 10 വർഷമേ ആയിട്ടുള്ളൂ. അതിവേഗ പ്രതികരണങ്ങളിലൂടെയും കടന്നാക്രമണങ്ങളിലൂടെയും ഇടതുമുന്നണിയെ നേരിട്ടതാണ് വി.ഡി.സതീശനെ ശ്രദ്ധേയനാക്കിയത്. കഴിഞ്ഞ 5 വർഷത്തെ പ്രതിപക്ഷ നേതൃത്വ പടവം പരിശോധിച്ചാൽ 70 ശതമാനം മാർക്ക് നൽകാം. ചില വിഷയങ്ങളിലെ ക്ഷിപ്രപ്രതികരണം സതീശനെ പൊതു ജനസമ്മതനല്ലതാക്കിയിട്ടുണ്ട്. ഉദാഹരണം-നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ വസ്തുത പഠിക്കാതെ പാലാ ബിഷപ്പിനെതിരെ കടന്നാക്രമണം നടത്തിയത്. ഇസ്ലാമിക വിഭാഗത്തിന് അടിസ്ഥാന രഹിതമായി തന്നെ അമിത സംരക്ഷണയൊരുക്കുന്നവനാണ് സതീശനെന്ന് ആക്ഷേപം ഇന്നും നിലനിൽക്കുന്നു. രാഹുൽ മാങ്കുട്ടത്തിനെതിരെ കണ്ണും പൂട്ടി എടുത്ത നിലപാട് ഗുണവും ദോഷവും സൃഷ്ടിച്ചു. പ്രത്യേകിച്ച് മാങ്കുട്ടത്തെ ചതിച്ച നടിയുമായി സതീശനുള്ള ബന്ധം സംശയകരമെന്ന് ജനം വിലയിരുത്തുന്നു. കൂടാതെ സ്വന്തം കാര്യം മാത്രം നോക്കുന്ന, ഒറ്റയാൻ പരിവേഷം സൃഷ്ടിക്കാൻ ശ്രമിച്ച, സുപ്രധാന ആരോപണങ്ങൾ ഉയർന്നപ്പോൾ സാധ്യതകൾ ഉപയോഗിക്കാൻ മടിച്ച് വിജയന് പഴുതുകൾ കണ്ടെത്താൻ സമയം ലഭ്യമാക്കും വിധം അവസരങ്ങൾ നല്കിയ ഒരാളാണ് സതീശൻ എന്നും വിലയിരുത്താം. വിജയന് സഹായകമാകും വിധം സതീശൻ്റെ മൗനം ഉണ്ടായി എന്നും അമ്പുകൾ ആവനാഴിയിൽ നിന്നെടുക്കാതെ മൗനിയായെന്നും കാണാം.

രമേശ് ചെന്നിത്തല - വളരെ ചെറുപ്പത്തിലെ ലീഡർ കെ.കരുണാകരൻ്റെ ഓമന. ചെറുപ്പത്തിൽ മന്ത്രി. പിന്നെ പാർട്ടിയിലും ഭരണത്തിലും നിരവധി സ്ഥാനങ്ങൾ ലഭിച്ച വ്യക്തി. പക്ഷെ എതിരാളികളെ നിഷ്പ്രഭമാക്കാൻ പോന്ന ഒരു പ്രകടനവും നടത്താൻ ചെന്നിത്തലയ്ക്ക് സാധിച്ചിട്ടില്ല. ഗ്രുപ്പു കളികളിൽ സ്വന്തം സ്ഥാനം സംരക്ഷിക്കാൻ കഴിഞ്ഞു. എതിരാളികളെ തകർക്കാൻ കിട്ടിയ അവസരങ്ങളിലെല്ലാം എതിരാളികൾക്ക് രക്ഷപ്പെടാൻ സുരക്ഷിത പാത നൽകുകയും കൂടെയുള്ളവരുടെ തലയിൽ അപരാധം കെട്ടി വയ്ക്കാൻ ഇടവരുത്തും വിധം കുതന്ത്രമൊരുക്കുകയും ചെയ്തവനാണ് ചെന്നിത്തല. ഉദാഹരണം. - ടൈറ്റാനിയം അഴിമതിയിൽ സിപിഎമ്മും വിജയൻ മാഫിയയും കുടുങ്ങുമെന്നിരിക്കെ ആ പാപം ഉമ്മൻ ചാണ്ടിയിലേക്ക് തിരിച്ചുവിടാൻ വഴിയൊരുക്കിയത് ചെന്നിത്തലയാണ്. കുഞ്ഞാലിക്കുട്ടിയായിരന്നു ഇതിനൊക്കെ തുണ. ടി.പി.ചന്ദ്രശേഖരൻ കേസിലും വിജയന് പഴുതൊരുക്കും വിധം അവസരമൊരുക്കിയത് കുഞ്ഞാലിക്കുട്ടിയുടെ സഹകരണത്തോടെ താക്കോൽ സ്ഥാനം വാങ്ങിയെടുത്ത് തന്നെയാണ്. സമുദായത്തെ വച്ച് കളിക്കുന്ന നല്ല ഒന്നാം തരം കളിക്കാരൻ. മുഖ്യമന്ത്രിയായാൽ വിശാലമനസ്കനായ ഗർവ്വാസീസ് ആശാനാകുമെന്ന് അഭിനയിച്ച് കോൺഗ്രസിനെ നശിപ്പിക്കുമെന്നുറപ്പ്.

കെ.സി.വേണുഗോപാലിനെ വിലയിരുത്തിയാൽ അവിടേയും വളർത്തിയ വ്യക്തിയുടെ പേര് ലീഡർ കെ.കരുണാകരൻ എന്നാണ്. പാർട്ടിയിൽ മികവൊന്നും തെളിയിക്കാതെ പെട്ടി തൂക്കി നടന്ന പഴയ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ്. കേരളത്തിലെ യൂത്ത് കോൺഗ്രസിൻ്റെ തളർച്ചയുടെ കാലം തുടങ്ങുന്നത് തന്നെ വേണുഗോപാൽ നേതൃത്വം നൽകിയ കാലം മുതലാണ്. പക്ഷെ കേരളമെന്ന തട്ടകത്തിലെ ഗ്രൂപ്പാചാര്യൻമാർക്കിടയിൽ സ്ഥിരം ഉറച്ചു നിൽക്കാൻ കഴിവില്ലെന്നറിഞ്ഞ് കിട്ടിയ ചാൻസിൽ എം പിയായി കേന്ദ്രത്തിലെത്തിയ വേണു അവിടെ രാഹുൽ ഗാന്ധിയുടെ പെട്ടിയെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. വർഗീയത വിളമ്പിയ വർക്കൊപ്പം ചേർന്ന് അധികാര മോഹികൾ രാഹുൽ ഗാന്ധിയെ കൊലയ്ക്ക് കൊടുത്ത് പാർട്ടി വിട്ട് എതിർ ചേരികളിലേക്ക് പോയപ്പോൾ വേണു വിശ്വസ്തൻ്റെ വേഷത്തിൽ പാർട്ടിയിൽ പിടിച്ചു നിന്നു. വളർന്നു. കേരളം എന്ന ഠ വട്ടത്തിൽ കളിച്ചു നടന്ന കേരളത്തിലെ നേതാക്കൾക്ക് മുകളിൽ വേണു പിടിമുറുക്കി. ഒടുവിൽ സീനിയർ നേതാക്കളുടെ വരെ തല വേണുവിൻ്റെ കക്ഷത്തിലായി. ഒതുങ്ങാത്തവർ ശശി തരൂർ, ഉണ്ണിത്താൻ തുടങ്ങി വളരെ കുറച്ചു പേർ മാത്രം. പക്ഷെ വേണു അത്ര രാഷ്ട്രീയ മാന്യനോ വ്യക്തിപരമായി ക്ലീനോ അല്ല എന്നത് ഉമ്മൻ ചാണ്ടി സാറിനെ കുരുക്കാൻ വിജയൻ മാഫിയ നടത്തിയ സോളാർ കേസ് കാലത്ത് ചർച്ചയായിരുന്നു. ആ വേണുവാണ് കേരള മുഖ്യമന്ത്രിയാകാൻ പറന്നിറങ്ങുന്നത്. എഐസിസി സെക്രട്ടറിയെന്ന നിലയിലും എംപി എന്ന നിലയിലും വേണുഗോപാലിനെ ജനത്തിന് ഇഷ്ടമാണ്. സംഘടനാ സെക്രട്ടറി എന്ന നിലയിൽ പാർട്ടിക്ക് നേട്ടം ഉണ്ടാക്കാൻ ഉള്ളതൊന്നും ചെയ്യാൻ കെ.സി.വേണുഗോപാലിന് സാധിച്ചിട്ടില്ല. കഴിഞ്ഞ 10 വർഷമായി കോൺഗ്രസിൻ്റെ ഗ്രാഫ് താഴേക്കാണ്. തന്ത്രങ്ങളിറക്കി, തന്ത്രങ്ങളിറക്കി ഏത് തന്ത്രമായാലും വിജയിക്കാത്ത നിലയിൽ പാർട്ടിയുടെ ഗ്രഹനില നട്ടം തിരിയുമ്പോൾ ഒരു പ്രതികാര മനോഭാവുള്ള ഒരാളെയാണ് ആലക്കാടൻ്റെ അരഞ്ഞാണച്ചരടിൽ കെട്ടിയ കമ്യുണിസ്റ്റ് പാർട്ടിയ്ക്കെതിരെ ജനം ആവശ്യപ്പെടുന്നത്. അതിന്നുള്ള തൊണ്ടൊന്നും വേണുഗോപാലിനില്ല. ഇങ്ങ് കേരളത്തിൽ പറന്നിറങ്ങി ഭരിക്കാനെത്തുന്നതിൽ 102 സീറ്റ് തന്ന ജനത്തിന് അൽപം താൽപര്യക്കുറവുണ്ട്. അതിനുള്ള കാലിബർ ഒന്നും കെ.സി.വേണുഗോപാലിനില്ല. പിണറായിക്കാരൻ ആലക്കാടൻ വിജയന് പോലും അതിനേക്കാൾ കാലിബർ ഉണ്ട്.

മനസ്സിലാക്കി പെരുമാറുന്ന പക്ഷം നിയമസഭയിലേക്ക് വിജയിച്ചു വന്നവരിൽ ഒരാളെ മുഖ്യമന്ത്രിയായി നിശ്ചയിച്ച് ഭരണം ഏൽപ്പിക്കുക. അതാണ് മാന്യത, അതാണ് മര്യാദ, അതാണ് ജനാധിപത്യം.

Box-picking KC, compromise-making RC, and extortionist VD - are there no candidates in the Congress to become the Chief Minister?

Related Stories
വിജയൻ്റെ ചെറ്റത്തരം മലയോര കർഷകരോട്. എല്ലാം മാഫിയയ്ക്ക് വേണ്ടി.

Apr 5, 2026 09:57 AM

വിജയൻ്റെ ചെറ്റത്തരം മലയോര കർഷകരോട്. എല്ലാം മാഫിയയ്ക്ക് വേണ്ടി.

വിജയൻ്റെ ചെറ്റത്തരം മലയോര കർഷകരോട്. എല്ലാം മാഫിയയ്ക്ക്...

Read More >>
വിജയൻ്റെ നിഘണ്ഡുവും മലയാളത്തിൻ്റെ ഭാഗ്യവും.

Mar 23, 2026 03:17 PM

വിജയൻ്റെ നിഘണ്ഡുവും മലയാളത്തിൻ്റെ ഭാഗ്യവും.

വിജയൻ്റെ നിഘണ്ഡുവും മലയാളത്തിൻ്റെ...

Read More >>
ഉയർന്ന ആശയങ്ങളും മൂഞ്ചിയ മലയാള മാധ്യമ പ്രവർത്തനങ്ങളും.

Mar 20, 2026 03:54 PM

ഉയർന്ന ആശയങ്ങളും മൂഞ്ചിയ മലയാള മാധ്യമ പ്രവർത്തനങ്ങളും.

ഉയർന്ന ആശയങ്ങളും മൂഞ്ചിയ മലയാള മാധ്യമ...

Read More >>
ജനത്തിൻ്റെ സണ്ണി. പേരാവൂരിൻ്റെ സണ്ണി ഡെയ്സ്. ചതിക്കുഴികളൊരുക്കി പലർ. എതിരാളികളുടെ പോലും ജനപ്രതിനിധിയാകുന്ന സണ്ണി ജോസഫ്.

Mar 19, 2026 01:20 PM

ജനത്തിൻ്റെ സണ്ണി. പേരാവൂരിൻ്റെ സണ്ണി ഡെയ്സ്. ചതിക്കുഴികളൊരുക്കി പലർ. എതിരാളികളുടെ പോലും ജനപ്രതിനിധിയാകുന്ന സണ്ണി ജോസഫ്.

ജനത്തിൻ്റെ സണ്ണി. പേരാവൂരിൻ്റെ സണ്ണി ഡെയ്സ്. ചതിക്കുഴികളൊരുക്കി പലർ. എതിരാളികളുടെ പോലും ജനപ്രതിനിധിയാകുന്ന സണ്ണി...

Read More >>
സുധാകരൻ സ്വയം തിരിച്ചറിയേണ്ടത്. സുധാകര ഭക്തർ അറിയിക്കേണ്ടത്.

Mar 15, 2026 05:38 PM

സുധാകരൻ സ്വയം തിരിച്ചറിയേണ്ടത്. സുധാകര ഭക്തർ അറിയിക്കേണ്ടത്.

സുധാകരൻ സ്വയം തിരിച്ചറിയേണ്ടത്. സുധാകര ഭക്തർ...

Read More >>
Top Stories